EA ANKA 4 ACCIDENT അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ കാർ ചരക്കുലോറിക്ക് പിന്നിലിടിച്ച് കാർയാത്രികരായ ഒരേ കുടുംബത്തിലെ ഏഴുപേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. അപകടത്തിൽ കാറിന്‍റെ മുൻവശം പൂർണമായി തകർന്നു. തിങ്കളാഴ്ച പുലർച്ച 2.30ന് തൃശൂരിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ലോറിക്ക് പിന്നിൽ കുടുങ്ങിയ കാർ 50 മീറ്ററോളം മുന്നോട്ട് വലിച്ചുകൊണ്ടുപോയി. അപകടത്തിൽ തൃശൂർ വളപ്പയിൽ സ്വദേശികളായ ശ്രീജിത്ത് (32), ശ്യാം(34), ശരണ്യ (32), ശീതൾ (28), സൗരവ് (10), ശിവാനി (10), ശിവന്യ (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്. അഗ്നിരക്ഷാ സേനയെത്തിയാണ് ഇവരെ ആംബുലൻസിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അങ്കമാലി അഗ്നിരക്ഷാസേനയിലെ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ അബ്ദുൽ നസീർ, സേനാംഗങ്ങളായ എം.എസ്. റാബി, വി.കെ. ബിനിൽ, ഷൈൻ ജോസ്, പി.ആർ. സജേഷ്, ജി.പി. ഹരി, എം. രാമചന്ദ്രൻ, ജയകുമാർ, കെ.എൽ. റെയ്സൺ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. EA ANKA 4 ACCIDENT ദേശീയപാതയിൽ അങ്കമാലി കോതകുളങ്ങരയിൽ നിയന്ത്രണം വിട്ട് ചരക്കുലോറിക്ക് പിന്നിൽ ഇടിച്ചുകയറി തകർന്ന കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.