വേലിയേറ്റ ദുരിതം: നിൽപ് സമരവുമായി തീരവാസികൾ

പള്ളുരുത്തി: വേലിയേറ്റ ദുരിതം മൂലം പൊറുതിമുട്ടിയിരിക്കുന്ന തീരവാസികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പടപ്പ് പ്രദേശത്ത് കായലോരവാസികൾ നിൽപ്പ്​ സമരം നടത്തി. പരിസ്ഥിതി സൗഹൃദ വേദിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. എക്കൽ അടിഞ്ഞ കായൽ അടിയന്തരമായി ആഴം കൂട്ടുക, കായൽഭിത്തി ഉയരം കൂട്ടി നിർമിക്കുക, കായൽ തീരമേഖലയെ ശവപ്പറമ്പായി മാറ്റാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു തീരവാസികളുടെ സമരം. എം.എം. സലീം സമരം ഉദ്ഘാടനം ചെയ്തു. പി.ആർ. അജാമളൻ അധ്യക്ഷത വഹിച്ചു. കെ.കെ. റോഷൻ കുമാർ, ഡോ. ജോൺ ആലുങ്കൽ, ഉഷ രമണൻ, ശ്രീദേവി ഷിബു, കെ.എ. ബാബു എന്നിവർ സംസാരിച്ചു. വൃശ്ചിക വേലിയേറ്റം എന്നുപറഞ്ഞ് അധികാരികൾ ലഘൂകരിച്ച പ്രശ്നം വൃശ്ചിക മാസം കഴിഞ്ഞും മാറ്റമില്ലാതെ തുടരുകയാണ്. ഉപ്പുവെള്ളം കയറി കെട്ടിക്കിടന്ന് മേഖലയിലെ വീടുകൾ ജീർണിച്ചു തുടങ്ങി. വീടുകളിലെ വാഹനങ്ങളും തുരുമ്പെടുത്ത്​ നശിക്കുന്നു. വീട്ട് മുറ്റത്തെ വലുതും,ചെറുതുമായ സസ്യജാലങ്ങളെല്ലാം ഉപ്പുവെള്ളം മൂലം കരിഞ്ഞുണങ്ങി. കനത്ത വേലിയേറ്റം മൂലമുള്ള ദുരിതം ഇപ്പോഴും തുടരുമ്പോഴും അധികാരികൾ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് കായലോര വാസികളുടെ ആക്ഷേപം. ചിത്രം: പെരുമ്പടപ്പ് തീരദേശവാസികൾ നടത്തിയ നിൽപ് സമരം .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.