യാത്രാ സൗകര്യം കുറവ്; വിദ്യാർഥികൾ ദുരിതത്തിൽ

ഫോർട്ട്​കൊച്ചി: വിദ്യാലയങ്ങൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചതോടെ യാത്ര സൗകര്യത്തിന്‍റെ കുറവുമൂലം ഫോർട്ട്​കൊച്ചി മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾ ദുരിതത്തിലായി. നാല് വിദ്യാലയങ്ങളിലെ വിദ്യാർഥികൾ ഒരുമിച്ച് ബസ് കയറാനെത്തുന്ന സ്ഥലമാണ്. ഫോർട്ട്​കൊച്ചി കുന്നുംപുറം കവല. വൈകീട്ട് വിദ്യാലയങ്ങൾ വിട്ട് കുട്ടികൾ കൂട്ടത്തോടെ കവലയിൽ ബസ് കയറാൻ എത്തിയെങ്കിലും സ്വകാര്യ ബസുകൾ പലതും കുട്ടികളെ കണ്ടതോടെ നിർത്താതെ പോയി. ചില ബസുകളാകട്ടെ പേരിന് മാത്രമായി ഏതാനും കുട്ടികളെ കയറ്റി പോയി. സാധാരണ ഗതിയിൽ സ്​കൂൾ വിടുന്ന സമയങ്ങളിൽ ഇവിടെ പൊലീസിനെ നിയോഗിക്കാറുണ്ടെങ്കിലും അതും ഉണ്ടായില്ല. മിക്ക കുട്ടികൾക്കും ഏറെ വൈകിയാണ് ബസ് കയറി വീട്ടിൽ എത്താനായത്. ചിത്രം: കുന്നുംപുറം കവലയിൽ ബസ് കാത്ത് നിൽക്കുന്ന വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.