കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സ്വപ്നപദ്ധതികളിലൊന്നായ ബസ്സ്റ്റാൻഡ് വ്യാപാര സമുച്ചയവുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ജില്ല കലക്ടർ ജാഫർ മാലിക്കുമായി കൂടിക്കാഴ്ച നടത്തി. പദ്ധതിക്കുവേണ്ട സർവേ പുനരാരംഭിക്കാനുള്ള നടപടികളെടുക്കണമെന്ന് അജിത ആവശ്യപ്പെട്ടു. നിർദിഷ്ട ബസ്സ്റ്റാൻഡിന്റെയും വ്യാപാര സമുച്ചയത്തിന്‍റെയും രൂപരേഖ തയാറാക്കാനും നിർമാണ പ്രവർത്തനങ്ങൾക്കുമായി സർക്കാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോഓപറേറ്റിവ് സൊസൈറ്റിയുമായി നേരത്തേ കരാറിലെത്തിയിരുന്നു. ഇതിന് മുന്നോടിയായി ജനുവരിയിൽ സ്ഥലത്തിന്‍റെ മാതൃക തയാറാക്കുന്നതിന് സൊസൈറ്റി അധികൃതർ കാക്കനാട്ട് എത്തിയിരുന്നു. എന്നാൽ, സർവേ നടപടികൾ പുരോഗമിക്കുന്നതിനിടെ കാക്കനാട് ഇമേജ് ഓഫ് അധികൃതരെത്തി ഇവരെ തടയുകയായിരുന്നു. സർവേ നടത്തുന്ന പ്രദേശത്തിന്‍റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണെന്നും അനധികൃതമായാണ് സർവേ നടത്തുന്നത് എന്നും ആരോപിച്ചായിരുന്നു തടഞ്ഞത്. സർവേ പുനരാരംഭിക്കാൻ അനുമതി ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യത്തിൽ കലക്ടർ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്. കലക്ടറുടെ അനുമതി ലഭിച്ചാൽ ഉടൻ മറ്റ് നടപടികൾ ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.