ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അനുശോചിച്ചു. കേരളത്തിലെ വ്യാപാര മേഖലക്ക്​ ദീർഘകാലം നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്ന് പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു. കൊച്ചി: നസിറുദ്ദീന്‍റെ വിയോഗം വ്യാപാര സമൂഹത്തിന്​ തീരാനഷ്ടമാണെന്ന്​ കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കോമേഴ്‌സ്. 1990കളിൽ വിൽപന നികുതി ഉദ്യോഗസ്ഥരുടെ അന്യായമായ കട പരിശോധനക്കെതിരെ നടത്തിയ പ്രതിഷേധ സമരങ്ങളാണ് അദ്ദേഹത്തെ വ്യാപാരികളുടെ പ്രിയങ്കരനാക്കിയതെന്ന്​ പ്രസിഡൻറ് കെ.എം. മുഹമ്മദ്‌ സഗീർ, ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ എന്നിവർ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.