ഡോക്ടറെ മർദിച്ച പൊലീസുകാരൻ അറസ്റ്റിൽ

ചാരുംമൂട് (ആലപ്പുഴ): സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. അടൂർ ട്രാഫിക് സ്​റ്റേഷനിലെ ഡ്രൈവർ നൂറനാട് മാമ്മൂട് പുത്തൻവിളയിൽ രതീഷാണ്​​ (38) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രോഗിയായ അമ്മയുമായി ക്ലിനിക്കിലെത്തിയപ്പോൾ പരിശോധിക്കാൻ താമസിച്ചെന്ന്​ ആരോപിച്ച് ഇയാൾ ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നെന്ന് നൂറനാട് പൊലീസ് പറഞ്ഞു. നൂറനാട് ജങ്ഷനിൽ ക്ലിനിക് നടത്തുന്ന വെങ്കിടേഷിനാണ്​​ (30) പരിക്കേറ്റത്. മർദനത്തിൽ തലക്ക് പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.