പുല്ലിനും അടിക്കാടിനും തീപിടിച്ചു

പെരുമ്പാവൂര്‍: ഒക്കല്‍ തുരുത്തിലെ 20 ഏക്കര്‍ സ്ഥലത്തെ . വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. പെരുമ്പാവൂര്‍ അഗ്‌നിരക്ഷാനിലയം സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് നാല് മണിക്കൂര്‍ പ്രയത്‌നിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്. തക്കസമയത്ത് അണച്ചതിനാല്‍ ജനവാസ മേഖലയിലേക്ക് പടരാതെ ദുരന്തം ഒഴിവായി. സേനാംഗങ്ങളായ ഷാജി സെബാസ്റ്റ്യന്‍, എ.പി. ജാസ്, ടി.ആര്‍. അജേഷ്, എസ്. സാന്‍, പി.ബി. ഷെബി മോന്‍, പി.പി. ഷംജു, രാകേഷ്, എസ്. മോഹന്‍, ടി.ബി. മിഥുന്‍, ബെന്നി ജോര്‍ജ് എന്നിവര്‍ തീ അണക്കുന്ന ദൗത്യത്തില്‍ പങ്കാളികളായി. em pbvr 1 Fire ഒക്കല്‍ തുരുത്തിലെ പുല്ലിനും അടിക്കാടിനും തീപിടിച്ചത് അഗ്നിരക്ഷാസേന അണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.