മൂർഖനെ പിടികൂടി

കോതമംഗലം: പുന്നേക്കാട് അടുക്കളയിൽ കയറിയ . ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പുന്നേക്കാട് കരിയിലം പാറയിൽ വ്യക്തിയുടെ വീടിന്‍റെ അടുക്കളയുടെ സ്ലാബിനടിയിലാണ് മൂർഖനെ കണ്ടത്. വീട്ടമ്മ അരി അടുപ്പത്തിടാൻ ചെന്നപ്പോഴാണ് കണ്ടത്. തുടർന്ന് പുന്നേക്കാട് വനം വകുപ്പ് ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു. വനപാലകനായ പി.ആർ. ശ്രീകുമാറിനൊപ്പം ആവോലിച്ചാലിൽനിന്ന്​ പാമ്പുപിടുത്ത വിദഗ്ദ്ധനായ സി.കെ. വർഗീസ് എത്തി പാമ്പിനെ പിടിച്ച് വനത്തിൽ തുറന്നുവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.