മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനം

പല്ലാരിമംഗലം: കൃഷിഭവന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഇ.എം. മനോജ്, വാർഡ് മെംബർ നസിയ ഷമീർ, അസിസ്റ്റന്‍റ്​​ കൃഷി ഓഫിസർമാരായ എം.എ. ഷുക്കൂർ, യു.എ. ജിംസിയ എന്നിവർ സംസാരിച്ചു. കാർഷിക സർവകലാശാല അസിസ്റ്റന്‍റ് പ്രഫ.എ.എം. സിമ്മി ക്ലാസ് നയിച്ചു. പൈനാപ്പിൾ സ്ക്വാഷ്, ജാം, ചെമ്പരത്തി സ്ക്വാഷ്, കുമ്പളങ്ങ ഹൽവ, പാളയൻകോടൻ പഴം ജാം, ഇരുമ്പൻപുളി മുറബ്ബ എന്നിവ തയാറാക്കാനുള്ള പരിശീലനമാണ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.