കളമശ്ശേരി: വാക്സിനും രേഖകളുമടക്കം സൂക്ഷിക്കുന്ന മുറികൾ ഉൾപ്പെടെ അടക്കാതെ പോയ കളമശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രം രാത്രി പ്രതിപക്ഷ കൗൺസിലർമാരും പൊലീസുമെത്തി പൂട്ടി. എച്ച്.എം.ടി ജങ്ഷനിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ പ്രാഥമിക ആരോഗ്യകേന്ദ്രമാണ് വ്യാഴാഴ്ച്ച രാത്രി എല്ലാ വാതിലും തുറന്നിട്ടനിലയിൽ വിളക്കുകൾ തെളിഞ്ഞ നിലയിൽ കാണാനായത്. രാത്രി എട്ടരയോടെയാണ് അതുവഴി കടന്ന് പോയവരാണ് കേന്ദ്രത്തിൻെറ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. വിവരം ഉടൻ സമീപ വാർഡ് കൗൺസിലർ മിനി കരീമിനെ വിളിച്ചറിയിച്ചു. അവർ മറ്റു പ്രതിപക്ഷ കൗൺസിലർമാരെയും അറിയിച്ച് സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുമായി കൗൺസിലർമാർ ബന്ധപ്പെട്ടതനുസരിച്ച് സമീപത്തെ ഒരു ജീവനക്കാരി സ്ഥലത്തെത്തി രാത്രി പത്തോടെ അടക്കുകയായിരുന്നു. സംഭവത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീദേവി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. EC KALA 2 HEALTHCENTR അടക്കാതെ പോയ കളമശ്ശേരി നഗരസഭ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വാക്സിൽ സൂക്ഷിച്ചിരിക്കുന്ന മുറികൾ പ്രതിപക്ഷ കൗൺസിലർമാർ പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.