കടുങ്ങല്ലൂർ: 'സ്‌റ്റാൻഡ് വിത്ത് മീഡിയവൺ' തലക്കെട്ടിൽ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കടുങ്ങല്ലൂർ പഞ്ചായത്ത് കവലയിൽ . കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഭരണകൂടത്തിൻെറ തെറ്റായ നയങ്ങളെ ചോദ്യംചെയ്യുന്നവരെ രാജ്യശത്രുക്കളായി മുദ്രകുത്തുന്നതിലൂടെ ഭരണകൂടം സമം രാജ്യം എന്ന അപകടകരമായ സമവാക്യം സ്ഥാപിച്ചെടുക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദ് ജമാലുദ്ദീൻ പറഞ്ഞു. സി.പി.ഐ ലോക്കൽ സെക്രട്ടറി അഡ്വ. ടി.ഇ. ഇസ്മായിൽ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദക്കത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഷാനവാസ്, എസ്.ഡി.പി.ഐ മണ്ഡലം വൈസ് പ്രസിഡൻറ് അബ്‌ദുസ്സലാം, പി.ഡി.പി പഞ്ചായത്ത് സെക്രട്ടറി അലിക്കുഞ്ഞ്, പരിസ്ഥിതി പ്രവർത്തകൻ പി.ഇ. ഷംസുദ്ദീൻ, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് നായിഫ് പാനായിക്കുളം എന്നിവർ സംസാരിച്ചു. സി.വി. തൽഹത്ത് സ്വാഗതവും അഷ്റഫ് താപ്പിലാൻ നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea yas5 mediaone 'സ്‌റ്റാൻഡ് വിത്ത് മീഡിയവൺ' തലക്കെട്ടിൽ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കടുങ്ങല്ലൂർ പഞ്ചായത്ത് കവലയിൽ നടത്തിയ പ്രതിഷേധസംഗമം കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.