ആലുവ: . ചൂർണിക്കര പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുകയായിരുന്നു. പത്തുലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽപെടുത്തി റോഡുപണിക്ക് പഞ്ചായത്ത് ചെലവഴിക്കുന്നത്. കട്ടേപ്പാടം റോഡ് ആറ്, ഏഴ്, 12 വാർഡുകളിലൂടെയാണ് പോകുന്നത്. ആലുവ-മൂന്നാർ റോഡിനും ദേശീയ പാതക്കും ഇടയിലുള്ള ബൈപാസ് കൂടിയാണിത്. ദേശീയപാതയിലൂടെ എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മുട്ടത്തുനിന്ന് തിരിഞ്ഞ് ഈ റോഡിലൂടെ ആലുവ ചുറ്റാതെ കീഴ്മാട്, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയും. പുനരുദ്ധാരണം പഞ്ചായത്ത് പ്രസിഡന്‍റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. മുഹമ്മദ് ഷെഫീക്ക്, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ. ജമാൽ, വർക്കിങ് ഗ്രൂപ് അംഗം മനു മൈക്കിൾ എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas1 pipeline road ചൂർണിക്കര പഞ്ചായത്തിലെ പൈപ് ലൈൻ-കട്ടേപ്പാടം-മാരിയിൽ റോഡ് പുനരുദ്ധാരണം പഞ്ചായത്ത് പ്രസിഡന്‍റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.