മേൽപട്ട ശുശ്രൂഷയുടെ രജത ജൂബിലിയിൽ മാർ ജോർജ് ആലഞ്ചേരി

കൊച്ചി: സിറോ മലബാർ സഭയുടെ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ചു. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട്​ മൗണ്ട് സൻെറ്​ തോമസിലെ ചാപ്പലിൽ ബുധനാഴ്ച രാവിലെ കർദിനാൾ കുർബാനയർപ്പിച്ചു. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലും കൂരിയയിൽ സേവനം ചെയ്യുന്ന വൈദികരും പങ്കുചേർന്നു. സഭാകാര്യാലയത്തിൽ ശുശ്രൂഷചെയ്യുന്ന സമർപ്പിതരും അൽമായ ശുശ്രൂഷകരും പങ്കെടുത്തു. ശേഷം കൂരിയ ബിഷപ്പി​ന്‍റെ നേതൃത്വത്തിൽ രജത ജൂബിലി ആശംസകൾ നേർന്നു. 1996ൽ തക്കല രൂപത സ്ഥാപിച്ചപ്പോൾ മെത്രാനായി നിയമിച്ചതു ചങ്ങനാശ്ശേരി അതിരൂപതയുടെ അന്നത്തെ വികാരി ജനറാളായിരുന്ന ഫാ. ജോർജ് ആലഞ്ചേരിയെയാണ്. 1997 ഫെബ്രുവരി രണ്ടിന്​ അദ്ദേഹം മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്തയിൽനിന്ന്​ മെത്രാൻ പട്ടം സ്വീകരിച്ചു. തമിഴ് ഭാഷ പഠിച്ചു പുതിയ രൂപതക്ക്​ അടിസ്ഥാന സൗകര്യം ഒരുക്കിയ ബിഷപ് ജോർജ് ആലഞ്ചേരി 14 വർഷം തക്കലയിൽ ഇടയശുശ്രൂഷ ചെയ്തു. വർക്കി വിതയത്തിൽ അന്തരിച്ചതിനെ തുടർന്നു സിറോ മലബാർ സഭയുടെ മെത്രാൻ സിനഡ് സഭയെ നയിക്കാനുള്ള നിയോഗം ജോർജ് ആലഞ്ചേരിയെ ഏൽപിച്ചു. 2011 മേയ് 29ന് അദ്ദേഹം മേജർ ആർച് ബിഷപ്പായി. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2012 ഫെബ്രുവരി 18ന് മാർ ജോർജ് ആലഞ്ചേരിയെ കർദിനാൾ സ്ഥാനത്തേക്ക്​ ഉയർത്തി. മെത്രാൻപട്ട സ്വീകരണത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന ആലഞ്ചേരി കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡൻറ്​, കേരള ഇൻറർ ചർച്ച് കൗൺസിലിന്റെ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഫോ​ട്ടോ EKG BISHOP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.