സ്കൂളിലെത്തി വാക്‌സിന്‍ നല്‍കാനൊരുങ്ങി തൃപ്പൂണിത്തുറ നഗരസഭ

തൃപ്പൂണിത്തുറ: വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള നടപടികളുമായി തൃപ്പൂണിത്തുറ നഗരസഭ. 15 നും 18 നും ഇടയിലുള്ള കുട്ടികള്‍ക്കാണ് സ്‌കൂളുകളിലെത്തി വാക്‌സിന്‍ നല്‍കാനൊരുങ്ങുന്നത്. തിങ്കളാഴ്ച രാവിലെ 10ന്​ തൃപ്പൂണിത്തുറ സെന്‍റ്​ ജോസഫ് കോണ്‍വന്‍റ്​ ഗേള്‍സ് സ്കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സൻ രമ സന്തോഷ് ഉദ്ഘാടനം നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.