യുവതിയെ മർദിച്ചതായി പരാതി

മട്ടാഞ്ചേരി: തൊഴിൽതർക്കത്തെതുടർന്ന് യുവതിയെ സഹപ്രവർത്തകൻ മർദിച്ചതായി പരാതി. യുവതി പരാതി നൽകിയതോടെ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് നിരന്തരം യുവതിയെയും രണ്ട്​ സഹോദരിമാർ അടങ്ങുന്ന കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. നിരന്തരം ഭീഷണി ഉയർത്തുന്ന പ്രതിയെ പിടികൂടാൻ പൊലീസ് തയാറാകുന്നില്ലെന്നും ജീവന് ഭീഷണിയാണെന്നും കുടുംബം പറയുന്നു. ഡിസംബർ 29നാണ് തോപ്പുംപടിയിലെ സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയുടെ ഓഫിസിൽ 22കാരിയെ എളങ്കുന്നപ്പുഴ സ്വദേശി അജീഷ് എന്ന യുവാവ് മർദിച്ചതായി പരാതിയുള്ളത്. പിന്നീട് മുറിയിൽ പൂട്ടിയിടുകയും ചെയ്തതായും പറയുന്നു. മർദനമേറ്റ യുവതി ചികിത്സയിലാണ്. അതേസമയം എഫ്.ഐ.ആർ ഇട്ട് കേസ് എടുത്തിട്ടുണ്ടെന്നും കോടതിയിലേക്ക് കൈമാറിയിരിക്കുകയാണെന്നുമാണ് തോപ്പുംപടി പൊലീസ് പറയുന്നത്. കഴിഞ്ഞ 10 ദിവസമായി ഭയത്തോടെയാണ് കഴിഞ്ഞുവരുന്നതെന്നും ഭീഷണിമൂലം മക്കളെ ജോലിക്ക് അയക്കാൻപോലും കഴിയുന്നില്ലെന്നും മാതാവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.