കൊച്ചിൻ അക്കാദമി ട്രെയിനിങ്​ സെന്‍റർ ആരംഭിച്ചു

ഫോർട്ട്കൊച്ചി: തുരുത്തി ഡി.ഐ.ടിയിൽ കൊച്ചിൻ അക്കാദമിയുടെ ട്രെയിനിങ് സെന്‍റർ ആരംഭിച്ചു. സബ് കലക്ടർ വിഷ്ണുരാജ് ഉദ്‌ഘാടനം ചെയ്തു. മോറൽ സ്കൂൾ, ഫൗണ്ടേഷൻ സ്കൂൾ, ഫിനിഷിങ് സ്കൂൾ എന്നീ മൂന്ന് ബാനറുകളിലായിട്ടാണ് ട്രെയിനിങ് സെന്‍ററി‍ൻെറ പ്രവർത്തനം നടക്കുക. വിദ്യാഭ്യാസ മേഖലയിലും സാമൂഹിക മേഖലയിലും സമൂലമായ മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചെയർമാൻ എ.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആന്‍റണി കുരീത്തറ, എം. ഇസ്മുദ്ദീൻ, കെ.എ. മനാഫ്, സൺ റൈസ് കൊച്ചി ചെയർമാൻ പി.ഐ. നൗഷാദ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്​ സി.എച്ച്. അബ്ദുൽ റഹീം, മുഹമ്മദ് നിസാർ, ഡോ. വി.എം. മുനീർ, വി.എം. ഷരീഫ്, ജമാഅത്തെ ഇസ്​ലാമി കൊച്ചി സിറ്റി പ്രസിഡന്‍റ്​ എം.പി. ഫൈസൽ, പള്ളുരുത്തി ഏരിയ പ്രസിഡന്‍റ്​ കെ.എം. ഹുസൈൻ, പ്രിൻസിപ്പൽ എ.എസ്. ഷറഫുദ്ദീൻ, കെ.എ. അബ്ദുൽ മുഈസ്, ഫൗസിയ എന്നിവർ സംസാരിച്ചു. ചിത്രം: കൊച്ചിൻ അക്കാദമി ട്രെയിനിങ്​ സെന്‍റർ സബ് കലക്ടർ വിഷ്ണുരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.