കൊച്ചി: സിൽവർ ലൈനിന് കേന്ദ്രസർക്കാറിന്‍റെ അനുമതിയുണ്ടെന്ന് ഹൈകോടതിയിൽ വാദിച്ച റെയിൽവേയുടെ അഭിഭാഷകനെതിരെ കേസ് കൊടുക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. ശുദ്ധ അസംബന്ധമാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. ബി.ജെ.പിയുമായുള്ള സംസ്ഥാന സർക്കാറിന്റെ ഒത്തുതീർപ്പിന്‍റെ ഭാഗമായാണ് ഈ വാദമെന്ന് സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ-റെയിലിന്‍റെ പാരിസ്ഥിതിക ആഘാതം ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രശസ്ത ശാസ്ത്രജ്ഞരെ കോൺഗ്രസ് രംഗത്തിറക്കും. കെ-റെയിലിനെതിരായ നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകും. ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി വേണ്ടെന്നുവെച്ചത് അതിനെക്കുറിച്ച് പഠിച്ചശേഷമാണ്. പല്ലുപറിക്കുമെന്ന ജയരാജന്‍റെ പ്രസ്താവനക്ക് മറുപടി പറയുന്നില്ല. അത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞാൽ മതിയാകുമെന്നും സുധാകരൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.