കൊച്ചി: സാധാരണക്കാരനുപോലും മനസ്സിലാകുന്ന ലളിതഭാഷയിൽ നിയമം തയാറാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. നിയമം ലളിതമാകുന്നതുകൊണ്ട് ന്യായാധിപരുടെ പ്രാധാന്യം കുറയുകയോ അഭിഭാഷകരുടെ തൊഴിൽ ഇല്ലാതാവുകയോ ചെയ്യില്ലെന്ന് മാത്രമല്ല, ജനങ്ങൾക്ക് ശരിയായ നീതി ലഭിക്കുകയും ചെയ്യും. ദക്ഷിണേന്ത്യയിലെ കേന്ദ്രസർക്കാർ അഭിഭാഷക കോൺഫറൻസിന്‍റെ സമാപന സമ്മേളനം ഹൈകോടതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമഭാഷ ലളിതമാക്കാൻ നിയമനിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേസുകൾ വേഗം തീർപ്പാക്കാൻ അഭിഭാഷകർ ശ്രമിക്കണം. സർക്കാറിനും കോടതിക്കുമിടയിലെ പാലമാണ് സർക്കാർ അഭിഭാഷകരെന്നും മന്ത്രി പറഞ്ഞു. കോടതികളുടെ പരമ്പരാഗത രീതികളെ കോവിഡ് മാറ്റിമറിച്ചെന്ന് അധ്യക്ഷത വഹിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ പറഞ്ഞു. അസിസ്റ്റന്‍റ് സോളിസിറ്റർ എസ്. മനു, എൽ. വിക്ടോറിയ ഗൗരി എന്നിവർ സംസാരിച്ചു. രാവിലെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാറാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് എൻ. നഗരേഷ്, കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഇ.എസ്. ഇന്ദിരേഷ്, അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ്, സൂര്യകുമാർ റെഡ്ഡി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.