വിവാഹപൂർവ കൗൺസലിങ് നടത്തണം -ജമാഅത്ത് കൗൺസിൽ

ആലുവ: മഹല്ലുകളിൽ വിവാഹപൂർവ കൗൺസലിങ്ങും കരിയർ ഗൈഡൻസ് ക്ലാസുകളും അനിവാര്യമാണെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി. ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സഹകരണം നൽകാൻ തീരുമാനിച്ചു. സംസ്ഥാന ജന.സെക്രട്ടറി പി.കെ.എ. കരീം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. അബ്‌ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. മുഹമ്മദ് പുഴക്കര, തോട്ടക്കാട്ടുകര മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞ്, എം.എം. നാദിർഷ, സെയ്ദ് മുഹമ്മദ് പേങ്ങാട്ടുശ്ശേരി, ഹമീദ് ഏലൂക്കര, നാസർ മണക്കാടൻ, സി.പി. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.