ദഫിൻെറ താളം നിലച്ച റമദാൻ കായംകുളം: വിശുദ്ധ റമദാനിനെ ഉണർത്താൻ ഇത്തവണ അത്താഴം കൊട്ടികൾ ഉണ്ടാകില്ല. കോവിഡ് വിലക്കുകളാണ് അത്താഴം കൊട്ടികളുടെ യാത്രകൾക്ക് തടസ്സമായത്. റമദാൻ രാവുകളിൽ വിശ്വാസികളെ അത്താഴത്തിന് കൊട്ടിയുണർത്താൻ ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് നിരവധി സംഘങ്ങളാണ് വർഷംതോറും എത്തിയിരുന്നത്. കഴിഞ്ഞവർഷം പള്ളികൾ പൂർണമായി അടഞ്ഞതിനാൽ ആരും എത്തിയിരുന്നില്ല. ഇത്തവണ എത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് പുതിയ വിലക്കുകൾ കാരണം ഇല്ലാതായത്. ഉണർത്തുയന്ത്രങ്ങളുടെ പുതുലോകത്ത് അത്താഴംകൊട്ടലിന് പ്രസക്തിയില്ലെങ്കിലും വിശ്വാസികളിൽനിന്ന് ലഭിക്കുന്ന പ്രതിഫലം പ്രതീക്ഷിച്ചാണ് ഓരോവർഷവും ഇവർ വരുന്നത്. 10വർഷം മുമ്പുവരെ ഓരോ ഗ്രാമങ്ങളിലും അത്താഴംകൊട്ടികൾ അനിവാര്യമായിരുന്നു. തമ്പടിക്കുന്ന പ്രദേശങ്ങളിലെ ഓരോ വീടുകളിലും ദഫ് കൊട്ടി വിശ്വാസികളെ വിളിച്ചുണർത്താൻ ഇവർ കയറിയിറങ്ങുമായിരുന്നു. പാതിരാവുകളെ ഭയപ്പെടാതെ ഉൗടുവഴികളിലൂടെ ദഫിൻെറ താളവും പ്രവാചക പ്രകീർത്തനങ്ങളുമായി വീടുകൾ കയറിയിറങ്ങുന്ന ഭായിമാർ ഓരോ ഗ്രാമത്തിലും പരിചിതരായിരുന്നു. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലെ ദാദാപ്പള്ളി, ബുഡക്പള്ളി, ചിന്നപ്പള്ളി പ്രദേശങ്ങളിൽനിന്നുള്ള സംഘമാണ് കൂടുതലായും എത്തുന്നത്. നാട്ടിൽ കൂലിപ്പണിയും മറ്റുമായി കഴിയുന്നവരാണ് റമദാനിൽ ദഫുകളും പേറി കേരളത്തിലേക്ക് വരുന്നത്. ഓരോ മഹല്ലുകളും ഓരോരുത്തരായി സ്വന്തമാക്കിെവച്ചിരിക്കുകയാണ്. ഈ അധികാരപരിധിയിലേക്ക് മറ്റൊരാൾ വരുകയില്ല. രാത്രി അത്താഴം കൊട്ടിയുണർത്താൻ ഇറങ്ങുന്ന ഇവർ പകൽ പരിസര നാടുകളിൽ ദഫ് കൊട്ടിയും പണം സമ്പാദിക്കാൻ ഇറങ്ങും. റമദാൻ കഴിയുമ്പോൾ നല്ലൊരു സമ്പാദ്യവുമായാണ് ഇവർ മടങ്ങിയിരുന്നത്. കാലം മാറിയതോടെ അത്താഴംകൊട്ടികളുടെ പ്രസക്തിയും കുറഞ്ഞിരുന്നു. ഇത് വരുമാനത്തിലും ഇടിവ് വരുത്തിയെങ്കിലും കടുത്ത ദാരിദ്ര്യത്തിൽനിന്ന് ആശ്വാസം നൽകിയിരുന്ന റമദാനെ ഇവർ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. വിലക്കുകൾ വന്നതോടെ രാത്രി താമസവും വീടുകളിലെ ഭക്ഷണവും പ്രതിസന്ധിയിലായതാണ് അത്താഴത്തിന് കൊട്ടി ഉണർത്തുന്നവരുടെ വരവിന് തടസ്സമായത്. ചിത്രം : APL KY1 DEF ദഫിൻെറ താളവും പ്രവാചക പ്രകീർത്തനവുമായി വീടുകൾ കയറുന്ന ആന്ധ്ര ഭായി -ഫയൽ ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.