എൻ.സി.പി ഇടതു മുന്നണി വിടുമെന്നത്​ മാധ്യമ സൃഷ്​ടി -കാനം രാജേന്ദ്രൻ

ആലപ്പുഴ: എൻ.സി.പി ഇടതു മുന്നണി വിടുമെന്നത്​ മാധ്യമ സൃഷ്​ടിയാണെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ്​ സീറ്റ്​ ചർച്ചപോലും ആരംഭിക്കാത്ത സാഹചര്യത്തിൽ പാലാ സീറ്റിനെക്കുറിച്ച്​ ഉയരുന്നത്​ അഭ്യൂഹം മാത്രമാണെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. എൻ.സി.പി എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്നാണ്​ വിശ്വാസം. എല്ലാം മുന്നണിക്കുള്ളിൽ ചർച്ച ചെയ്​ത്​ തീരുമാനിക്കും. 10 മുതൽ 12 വരെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സി.പി.ഐ സ്ഥാനാർഥികളെ സംബന്ധിച്ച മാനദണ്ഡം തീരുമാനിക്കും. എൽ.ഡി.എഫ്​ തുടർഭരണം നേടും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ്​ നേതാവ് കെ. സുധാകരൻ നടത്തിയ ജാതീയ അധിക്ഷേപങ്ങളെ സംബന്ധിച്ച ചോദ്യത്തിന് ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അവർ ഇത് വിലയിരുത്തുമെന്നും അദ്ദേഹം മറുപടി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.