ആലുവ മാർക്കറ്റ് കെട്ടിടം നിർമിക്കാൻ കിഫ്ബിയുടെ സഹായം തേടും

ആധുനിക മാർക്കറ്റ്​ നിർമിക്കുന്നതിന് നഗരസഭ കൗൺസിൽ തീരുമാനം ആലുവ: നഗരസഭ മാർക്കറ്റ് കെട്ടിടം നിർമിക്കാൻ കിഫ്​ബിയുടെ സഹായം തേടും. കിഫ്ബിയുടെ ധനസഹായത്തോടെ ആധുനികരീതിയി​െല പൊതുമാർക്കറ്റ്​ നിർമിക്കുന്നതിന് നഗരസഭ കൗൺസിൽ തീരുമാനിച്ചു. സാമ്പത്തിക സഹായത്തിന്​ വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കും. അടിയന്തര കൗൺസിൽ യോഗമാണ് ഐകകണ്ഠ്യേന തീരുമാനിച്ചത്. മാർക്കറ്റ് സമുച്ചയം നിർമാണത്തിനാവശ്യമായ ഫണ്ട് കിഫ്ബി വകയിരുത്തി ഭരണാനുമതി നൽകിയതായി അറിയിച്ച് ​േപ്രാജക്ട് ഡയറക്ടർ കഴിഞ്ഞ ഫെബ്രുവരിയിൽ നഗരസഭക്ക്​ കത്ത് നൽകിയിരുന്നു. ഈ കത്താണ് കൗൺസിൽ യോഗം രണ്ടാമതും പരിഗണിച്ചത്. 2020 മാർച്ച് 16ന് നഗരസഭ കൗൺസിൽ വിഷയം ചർച്ച ചെയ്​തെങ്കിലും ഭരണപക്ഷമായ കോൺഗ്രസുതന്നെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കേരള അർബൻ റൂറൽ ഡെവലപ്‌മൻെറ്​ ഫൈനാൻസ് കോർപറേഷ​ൻെറ വായ്പ ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു തീരുമാനം. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പദ്ധതി നീണ്ടു. നഗരസഭയിൽ പുതിയ ഭരണസമിതി ചുമതലയേറ്റതോടെയാണ് പഴയ ഫയൽ പൊടി തട്ടിയെടുത്തത്. നഗരസഭയുടെ വിശദ പദ്ധതി റിപ്പോർട്ട് അംഗീകരിച്ചാൽ കിഫ്ബിയുടെ എൻജിനീയറിങ്​ വിഭാഗം സ്ഥലം സന്ദർശിച്ച് വിശദ രൂപരേഖ തയാറാക്കി കെട്ടിടം നിർമിക്കും. വീണ്ടും കാലതാമസമുണ്ടായാൽ കേരള അർബൻ റൂറൽ ഡെവലപ്‌മൻെറ്​ ഫൈനാൻസ് കോർപറേഷനെതന്നെ ആശ്രയിക്കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.