അനന്ത് ഫെലോഷിപ് ഫോർ ക്ലൈമറ്റ് ആക്​ഷൻ: അപേക്ഷ ക്ഷണിച്ചു

കൊച്ചി: അനന്ത് ഫെലോഷിപ് ഫോർ ക്ലൈമറ്റ് ആക്​ഷ​ൻെറ 2021-22 അധ്യയനവർഷത്തെ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 സീറ്റുള്ള മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാമിന് കഴിഞ്ഞ വർഷം 36 രാജ്യങ്ങളിൽനിന്ന് 1578 അപേക്ഷകളാണ് ലഭിച്ചത്. കാലാവസ്ഥ വ്യതിയാനത്തിൽ മാർഗദർശനം നൽകാൻ പ്രാപ്തരായ വിദഗ്ധരുടെ സമൂഹത്തെ വാർത്തെടുക്കുന്ന പദ്ധതിയിൽ കൂട്ടായ പ്രവർത്തനങ്ങളും പരസ്പര ആശയവിനിമയവും സംവാദങ്ങളും സാധ്യമാക്കുന്നുണ്ട്. സാങ്കേതിക വൈദഗ്ധ്യം, ചെയ്ഞ്ച് മാനേജ്മൻെറ്, പേഴ്സനൽ ബൂസ്​റ്ററുകൾ, മൻെററിങ് എന്നിങ്ങനെ മേഖലകളിലാണ് ഒരുവർഷത്തെ ഫെലോഷിപ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമേരിക്കയിലെ മസാച്സെറ്റ്സ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഭാഗമായ എം.ഐ.ടി സോൾവിലെ അംഗമാണ് അനന്ത് ഫെലോഷിപ് ഫോർ ക്ലൈമറ്റ് ആക്​ഷൻ. കോഴ്സ് പൂർത്തിയാക്കുന്ന ഫെലോകളെ കാത്തിരിക്കുന്നത് രണ്ട് ട്രില്യൺ യു.എസ് ഡോളർ മൂല്യമുള്ള കാലാവസ്ഥ വ്യതിയാന വ്യവസായ മേഖലയിലെ നേതൃസ്ഥാനങ്ങളാണ്. ഫുൾ ടൈം, പാർട് ടൈം പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാം. പ്രായം, ഡിഗ്രി, പശ്ചാത്തലം തുടങ്ങിയ നിബന്ധനകളില്ല. വിശദവിവരങ്ങൾക്ക് അനന്ത് യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റ് https://anu.edu.in/programme/anant-fellowship-for-climate-action/ സന്ദർശിക്കണം. ഒന്നാംഘട്ട അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.