മാർച്ചിൽ അടച്ച തിയറ്ററിന് വൈദ്യുതി കുടിശ്ശിക അഞ്ചരലക്ഷം

കൊച്ചി: ലോക്ഡൗണിനെത്തുടർന്ന് മാർച്ചിൽ അടച്ചിട്ട ത​ൻെറ തിയറ്ററിന് അഞ്ചര ലക്ഷത്തിലേറെ രൂപ വൈദ്യുതി കുടിശ്ശിക വന്നതിൽ അമ്പരന്ന് തിയറ്റർ ഉടമ. കോട്ടയം പള്ളിക്കത്തോട്ട് 2019 ഡിസംബറിൽ തുടങ്ങിയ അഞ്ചാനി തിയറ്റർ ഉടമ ജിജി അഞ്ചാനിക്കാണ് വൻതുക കുടിശ്ശിക വന്നത്. തുക അടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്നറിയിച്ച്് നോട്ടീസ്​ ലഭിച്ചതായി അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മാസങ്ങളായി തിയറ്റർ തുറക്കാത്ത സാഹചര്യത്തില്‍ ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും അതിനുള്ള സാഹചര്യമല്ല നിലനില്‍ക്കുന്നത്​. 18 ശതമാനം ജി.എസ്​.ടി അടക്കുന്ന സാഹചര്യത്തില്‍ പ്രത്യേക വിനോദ നികുതി ഒഴിവാക്കണം. കേരളത്തില്‍ മാത്രമാണ് ജി.എസ്.ടിക്ക് പുറമെ വിനോദ നികുതിയും ഈടാക്കുന്നത്. രാത്രി ഒമ്പതിന് തിയറ്ററുകള്‍ അടക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ല. സെക്കന്‍ഡ് ഷോക്കാണ് ഏറ്റവും കൂടുതല്‍പേര്‍ എത്തുന്നത്. ഇക്കാര്യങ്ങളില്‍ സര്‍ക്കാറും മുഖ്യമന്ത്രിയും ഇടപെടണമെന്നും അല്ലാത്തപക്ഷം തിയറ്ററുടമകള്‍ ആത്മഹത്യയുടെ വക്കിലാകുമെന്നും ജിജി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.