അഭയ കേസ് വിധിയിൽ സംശയങ്ങളുമായി സിറോ മലബാർ സഭ മുഖപത്രം

കൊച്ചി: സിസ്​റ്റർ അഭയ കേസ് വിധിയിൽ സംശയങ്ങൾ ഉന്നയിച്ച്​ സിറോ മലബാർ സഭ മുഖപത്രം 'സത്യദീപം'. അനീതിയുടെ അഭയാപഹരണം എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തിൽ സിസ്​റ്റർ അഭയക്ക് നീതി നേടിക്കൊടുക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർക്ക് നീതി നിഷേധിക്കാനിടയാക്കിയോ എന്ന സംശയം ഗൗരവമായുണ്ടെന്ന് പറയുന്നു. ശാസ്ത്രീയ തെളിവുകൾ വസ്തുതകളോട് പൊരുത്തപ്പെടുന്ന മുറയ്ക്ക് മാത്രം തെളിയിക്കേണ്ടതാണ് നീതിന്യായ കോടതിയിൽ ഉറപ്പിക്കപ്പെടുന്ന സത്യം. എന്നാൽ, അതിന് മുമ്പെ ചില അൽപസത്യങ്ങളും അർധസത്യങ്ങളും തെരുവ് മാധ്യമങ്ങളിൽ ആൾക്കൂട്ട വിചാരണക്ക് വിധേയമായി. ഒരു കേസിലെ അന്തിമതീര്‍പ്പില്‍ ചോദ്യങ്ങള്‍ക്ക്​ പൂര്‍ണ വിരാമമുണ്ടാകേണ്ടതാണ്. ഇവിടെ ചോദ്യങ്ങള്‍ തുടരുകയാണ്. വൈകുന്ന നീതി അനീതിതന്നെയാകയാല്‍ അഭയയുടെ നീതി വൈകുന്നതി​ൻെറ കാരണങ്ങളില്‍ നീതിന്യായ വ്യവസ്ഥയിലെ അവ്യവസ്ഥകള്‍ മാത്രമാണോ എന്ന ചോദ്യം പ്രസക്തമാണ്. ചില ഉന്നത കേന്ദ്രങ്ങളുടെ അനധികൃത ഇടപെടലുകളെ ന്യായീകരിക്കുന്ന പുതിയ വെളി പ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. വൈകിവന്ന വിധിയില്‍ 'അഭയനീതി' പൂര്‍ത്തിയാക്കപ്പെട്ടുവോ എന്ന ചോദ്യത്തി​ൻെറ ഉത്തരം മേല്‍ക്കോടതിയിലാണ്. പൊതുബോധ നിര്‍മിത കഥയായ ലൈംഗിക കൊലയെന്ന ജനപ്രിയ ചേരുവ വിധിയിലും വിന്യസിക്കപ്പെട്ടെന്ന് സംശയിക്കുന്നവരുണ്ട്. കോടതിവിധിയിലൂടെ ഉണ്ടായത് സമ്പൂര്‍ണ സത്യമാണോയെന്നും സംശയമുണ്ട്. അന്വേഷണത്തിൻെറ നാള്‍വഴികളില്‍ സ്ത്രീത്വം അപമാനിക്കപ്പെട്ടെന്നത് സാംസ്‌കാരിക കേരളത്തിൻെറ അപചയ വൈകൃതമാണ് ചൂണ്ടിക്കാട്ടുന്നത്. പൊതുജനാഭിപ്രായമെന്ന ജനകീയ സമ്മർദത്തെ അതിജീവിച്ചും പ്രതികളെ 'പിടിച്ചുകൊടുക്കുന്ന' മാധ്യമവിചാരണയെ അതിജയിച്ചും 'നീതി ജലംപോലെ ഒഴുകട്ടെ നീതിന്യായകോടതിയിലും, പിന്നെ ദൈവത്തി​ൻെറ കോടതിയിലും എന്നും സത്യദീപം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.