മേല്‍പാലങ്ങളുടെ ഉദ്ഘാടനം വൈകിയിട്ടില്ലെന്ന് ദേശീയപാത വിഭാഗം

കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ തുറക്കുന്നത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയം പരിഗണിച്ചാണ് നിശ്ചയിച്ചതെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം. കോവിഡ് ഉള്‍പ്പെടെ പ്രതിസന്ധികളെ അതിജീവിച്ച് വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച പൊതുമരാമത്ത് വകുപ്പിലെ എൻജിനീയര്‍മാര്‍തന്നെയാണ് നടപടിക്രമങ്ങൾ പൂര്‍ത്തീകരിക്കാനുള്ള സമയം കണക്കാക്കുന്നത്. ഭാരപരിശോധന ഡിസംബർ 30ന് പൂര്‍ത്തിയായെങ്കിലും പാലത്തിലെ ലൈറ്റിങ്ങിന്​ കണക്​ഷന്‍ നല്‍കൽ അവസാനഘട്ടത്തിലാണ്. താഴെ ഗതാഗത സംവിധാനം ചിട്ടപ്പെടുത്തുക തുടങ്ങിയവയും നടപ്പാക്കേണ്ടതുണ്ട്​. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെയാണ് ചില കേന്ദ്രങ്ങള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതും അതിക്രമങ്ങള്‍ കാട്ടുന്നതും. എറണാകുളത്തുമാത്രം കാണുന്ന ഒരുതരം പ്രഫഷനല്‍ ക്രിമിനലിസം ഇതിനുപിന്നിലുണ്ടെന്ന്​ സംശയിക്കുന്നു. സാങ്കേതിക വിഷയങ്ങളില്‍ പരിജ്ഞാനമില്ലാത്തതുകൊണ്ടാവാം ഉന്നതസ്ഥാനത്തുനിന്ന്​ വിരമിച്ചവര്‍പോലും അനാവശ്യ വിവാദങ്ങള്‍ക്ക്​ നേതൃത്വം നല്‍കുന്നത്​. എല്ലാ വസ്തുതകളും യാഥാർഥ്യങ്ങളും പരിശോധിച്ചാണ് ഉദ്ഘാടന തീയതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ അറിയിക്കുന്നത്. അതിൻെറ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടാകുന്നതെന്നും പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനീയര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.