കൊച്ചി: കഴിഞ്ഞ നവംബറിൽ കലൂർ മെട്രോ സ്റ്റേഷന് സമീപം കണ്ണൂർ സ്വദേശിയുടെ പണവും മൊബൈൽ ഫോണും പിടിച്ചു പറിച്ച കേസിലെ രണ്ടാംപ്രതി കടവന്ത്ര ഉദയ കോളനി സ്വദേശി സനലിനെ (23) എറണാകുളം നോർത്ത് പൊലീസ് പിടികൂടി. ഇയാൾക്കെതിരെ നോർത്ത്, സെൻട്രൽ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കവർച്ച കേസുകൾ നിലവിലുണ്ട്. ഒരു കേസിൽ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. കേസിലെ ഒന്നാം പ്രതി ഉദയ കോളനി സ്വദേശി മഹീന്ദ്രനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. കവർച്ച ചെയ്ത മൊബൈൽ ഫോൺ സനലിൻെറ ഉദയ കോളനിയിലെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നോർത്ത് സി.ഐ. സിബി ടോം, എസ്.ഐ വി.ബി. അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ, സി.പി.ഓമാരായ എ.അജിലേഷ്, ടി.ജി. പ്രവീൺ, പി. വിനീത്, എ.എൻ. സുനിൽ, എ.പി. പ്രവീൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടു പ്രതികൾ ഒളിവിലാണ്. ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം പ്രതികൾ പച്ചാളത്തും എളമക്കരയിലുമുള്ള രണ്ടു വീടുകളിൽ നിന്നും വിദേശയിനത്തിൽ പെട്ട വളർത്തു നായ്ക്കളെ മോഷ്ടിച്ചിരുന്നു. ആ കേസിൽ രണ്ടു ദിവസത്തിനകം തന്നെ നോർത്ത് പൊലീസ് പ്രതികളെ തിരിച്ചറിയുകയും അവർ വിൽപന നടത്തിയ വളർത്തു നായ്ക്കളെ കണ്ടെത്തുകയും ചെയ്തെങ്കിലും ഉടമസ്ഥർക്ക് പരാതി ഇല്ലാതിരുന്നതിനാൽ പൊലീസ് കേസ് എടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.