കൊച്ചി: ശുചിത്വവും ഹരിതാഭയും ആരോഗ്യകരവുമായ കൊച്ചിയാണ് തൻെറ ആഗ്രഹമെന്ന് മേയര്‍ എം. അനില്‍കുമാര്‍. കേരള മാനേജ്‌മൻെറ് അസോസിയേഷന്‍ ലീഡര്‍ ടോക്‌സ് സെഷനില്‍ 'മേയറുമായി കൂടിക്കാഴ്ച' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയവും ജാതിമത പരിഗണനകളും തൻെറ കൗണ്‍സിലില്‍ ഉണ്ടാകില്ലെന്നു പറഞ്ഞ മേയര്‍, ഇടതുമുന്നണിയുടെ അജണ്ടകള്‍ മാത്രം നടപ്പാക്കുന്ന കൗണ്‍സിലാവില്ല തേൻറതെന്നും അതിനുള്ള ഉറപ്പുകള്‍ സി.പി.എം നേതൃത്വത്തില്‍നിന്ന് നേടിയിട്ടുണ്ടെന്നും അറിയിച്ചു. കേരള മാനേജ്മെൻറ് അസോസിയേഷന്‍ പ്രസിഡൻറ് ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി ജോമോന്‍ കെ. ജോര്‍ജ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍. നായര്‍, രാജ്‌മോഹന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.