ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ ഡി.ബി.എസ്‌ സപ്പോര്‍ട്ട്‌ ഗ്രൂപ്

കൊച്ചി: പാര്‍ക്കിന്‍സണ്‍സ്‌ ഉള്‍പ്പെടെ ചലനവൈകല്യമുള്ള രോഗികള്‍ക്ക്‌ നല്‍കുന്ന ഡീപ്‌ ബ്രെയിന്‍ സ്​റ്റിമുലേഷനെക്കുറിച്ച്‌ രോഗികളിലും കുടുംബാംഗങ്ങളിലും അവബോധം സൃഷ്​ടിക്കാൻ ആരംഭിച്ചു. അഞ്ചുവര്‍ഷം മുമ്പ്‌ ആസ്​റ്റര്‍ മെഡ്‌സിറ്റിയില്‍ ഡി.ബി.എസ്‌ തെറപ്പിക്ക്‌ വിധേയനായ ആദ്യരോഗി നന്ദകുമാര്‍ ഗ്രൂപ്പി​ൻെറ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡി.ബി.എസ്‌ തെറപ്പിയെക്കുറിച്ച്‌ അവബോധം സൃഷ്​ടിക്കുകയാണ്‌ ഡി.ബി.എസ്‌ സപ്പോര്‍ട്ട്‌ ഗ്രൂപ് ചെയ്യുന്നത്​. ആസ്​റ്റര്‍ മെഡ്‌സിറ്റി സി.ഒ.ഒ അമ്പിളി വിജയരാഘവന്‍, ചീഫ്‌ ഓഫ്‌ മെഡിക്കല്‍ സര്‍വിസസ്‌ ഡോ. ടി.ആര്‍. ജോണ്‍, ന്യൂറോസര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടൻറ്​ ഡോ. ദിലീപ്‌ പണിക്കര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ തെറപ്പിക്ക്‌ വിധേയരായ രോഗികളും കുടുംബങ്ങളും അനുഭവം പങ്കുവെച്ചു. വിവരങ്ങള്‍ക്ക്‌: 8111998005.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.