കൊച്ചി: കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എഴുതിത്തള്ളണമെന്ന് കേരളത്തിലെ 36 സ്വതന്ത്ര കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷിയെയും കര്‍ഷകരെയും സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്രഗവണ്‍മൻെറ് സ്വീകരിക്കേണ്ടത്. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പിച്ച് കാര്‍ഷികമേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ സമീപനത്തില്‍ സംസ്ഥാന സമിതി പ്രതിഷേധിച്ചു. സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ദേശീയ കോഓഡിനേറ്റര്‍ കെ.വി. ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയര്‍മാന്മാരായ ഡിജോ കാപ്പന്‍, ഫാ. ജോസഫ് കാവനാടി, ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ്, ഭാരവാഹികളായ ജോയ് കണ്ണംചിറ, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. ജോണ്‍ ജോസഫ്, രാജു സേവ്യര്‍, ജെന്നറ്റ് മാത്യു, സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, സ്‌കറിയ നെല്ലംകുഴി, ഷുക്കൂര്‍ കണാജെ, നൈനാന്‍ തോമസ്, ഷാജി ബദിയടുക്ക, അപ്പച്ചന്‍ ഇരുവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.