നാഷനൽ ഓറൽ ഹൈജീൻ ഡേ ആഘോഷം

മൂവാറ്റുപുഴ: നാഷനൽ ഓറൽ ഹൈജീൻ ഡേയോട് അനുബന്ധിച്ച് അന്നൂർ ഡെന്‍റൽ കോളജും മോണരോഗ വിദഗ്‌ധരുടെ ദേശീയ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഓഫ് പെരിയോടൊന്‍റോളോജിയുടെയും ആഭിമുഖ്യത്തിൽ വിവിധ ഇനം പരിപാടികൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് അന്നൂർ ഡെന്‍റൽ കോളജി‍ൻെറയും കൊച്ചി മെട്രോ റെയിലി‍ൻെറയും നേതൃത്വത്തിൽ 30 കിലോമീറ്റർ സൈക്ലത്തൺ നടത്തി. മൂവാറ്റുപുഴ 'സൈക്ലിങ്​ ക്ലബും', 'ബ്രൂക്സൈഡ് റൈഡേഴ്‌സ് ക്ലബും', ഐ.ഡി.എ മലനാട് ബ്രാഞ്ചും പങ്കുചേർന്നു. അധ്യാപകരും വിദ്യാർഥികളും വിവിധ ക്ലബ് അംഗങ്ങളും അടക്കം 300ൽപരം ആളുകൾ സൈക്ലത്തണിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.