വടവുകോട് ബ്ലോക്ക് ആരോഗ്യ മേള

കോലഞ്ചേരി: വടവുകോട് ബ്ലോക്ക്‌ പഞ്ചായത്ത്​ ആരോഗ്യ മേള ബെന്നി ബഹനാൻ എം.പി ഉദ്ഘടനം ചെയ്തു. പി.വി. ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എലിപ്പനിക്കെതിരായ മൃത്യുഞ്ജയ കാമ്പയിൻ ബ്ലോക്കുതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസും. ആരോഗ്യ പ്രതിജ്ഞ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അനു അച്ചുവും വിളംബരജാഥ ഫ്ലാഗ് ഓഫ്‌ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.ആർ. വിശ്വപ്പനും നിർവഹിച്ചു. ഡോ. വിവേക് കുമാർ, ഡോ. നിഖിലേഷ്, പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.പി. വർഗീസ്, ജില്ല പഞ്ചായത്ത് മെംബർ ലിസി അലക്സ്‌, സ്ഥിരംസമിതി ചെയർമാൻമാരായ ജൂബിൾ ജോർജ്, രാജമ്മ രാജൻ, ബ്ലോക്ക്‌ മെംബർമാരായ ഷൈജ റെജി, ഓമന നന്ദകുമാർ, ബേബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.