കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: നിരന്തര കുറ്റവാളിയെ . എടവനക്കാട് ചാത്തങ്ങാട് ഓളിപ്പറമ്പിൽ വീട്ടിൽ സരുണിനെയാണ് (28) കാപ്പ ചുമത്തി ജയിലിലടച്ചത്. റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറി‍ൻെറ റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിലാണ് നടപടി. ഞാറക്കൽ, മുനമ്പം പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, തട്ടി​ക്കൊണ്ട് പോകൽ, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ മുതലായ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ് പ്രതി. കഴിഞ്ഞ ഫെബ്രുവരിയിൽ എടവനക്കാട് റിസോർട്ടിൽനിന്നും സൈജു തങ്കച്ചൻ എന്നയാളെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ക്യാപ്‌ഷൻ er yas1 sarun സരുൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.