പശുവിന് പേവിഷബാധയേറ്റു

കൂത്താട്ടുകുളം: കിഴകൊമ്പ് മില്ലുംപടിയിൽ കറവപ്. വെള്ളിയാഴ്ച രാവിലെ മുതൽ പശു അസ്വസ്തത പ്രകടിപ്പിച്ചിരുന്നു. നിർത്താതെയുള്ള കരച്ചിലും തളർന്നുവീഴുന്നതുമാണ് വീട്ടുകാർ ശ്രദ്ധിക്കാൻ കാരണം. ദിവസേന രണ്ട്​ ലിറ്റർ കറവയുള്ള വെച്ചൂർ ഇനത്തിൽ​പെട്ട പശുവാണ്. വീട്ടുകാരും സമീപത്തുള്ളവരും പാൽ ഉപയോഗിച്ചിരുന്നതിനാൽ കൂത്താട്ടുകുളം മൃഗാശുപത്രിയിൽനിന്ന്​ പശുവിനെ പരിശോധിക്കുകയും പേവിഷബാധയേറ്റതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച തന്നെ കുടുംബാംഗങ്ങൾ പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. 56 ഡിഗ്രിയിൽ കൂടുതൽ ചൂടാക്കി ഉപയോഗിക്കുന്ന പാല് കഴിച്ചതുകൊണ്ട് ഭയപ്പെടേണ്ടതില്ലെന്ന് കൂത്താട്ടുകുളം സീനിയർ വെറ്ററിനറി സർജൻ ഡോ. സി. അജിത് അറിയിച്ചു. കഴിഞ്ഞയാഴ്ച കൂത്താട്ടുകുളത്ത് പേവിഷബാധയേറ്റ് ആടുകൾ ചത്തിരിന്നു. തെരുവുനായ്ക്കളുടെ ആക്രമണത്താൽ ഇതിനു മുമ്പും ഉണ്ടായിട്ടുള്ള സംഭവങ്ങളെ ചൂണ്ടിക്കാട്ടി നഗരസഭക്ക് നിരവധി പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.