പി.ഡി.പി പൗരാവകാശ പ്രതിജ്ഞ

ആലുവ: 'സ്വാതന്ത്ര്യം കിട്ടിയേ തീരൂ, മഅ്​ദനിയും ഭാരതീയനാണ്' എന്ന തലക്കെട്ടിൽ പി.ഡി.പി ആലുവ മണ്ഡലം കമ്മിറ്റി ആലുവ റെയിൽവേ സ്ക്വയറിൽ സംഘടിപ്പിച്ച പൗരാവകാശ പ്രതിജ്ഞ ജില്ല ജോ.സെക്രട്ടറി ജമാൽ ചെങ്ങമനാട് ഉദ്​ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ ഷെജീർ കുന്നത്തേരി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നവാസ് കുന്നുംപുറം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം ട്രഷറർ സമദ് കുഴിവേലിപ്പടി നന്ദി പറഞ്ഞു. മണ്ഡലം നേതാക്കളായ ജലീൽ എടയപുറം, ഷമീർ കുന്നത്തേരി, യൂസഫ് കോമ്പാറ, അബു തായിക്കാട്ടുകര, അബ്ദു തായിക്കാട്ടുകര എന്നിവർ സംസാരിച്ചു. ea yas4 pdp പി.ഡി.പി ആലുവ മണ്ഡലം കമ്മിറ്റി ആലുവ റെയിൽവേ സ്ക്വയറിൽ സംഘടിപ്പിച്ച പൗരാവകാശ പ്രതിജ്ഞ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.