'നാട്ടൊരുമ' സമ്മേളനം സമാപിച്ചു

ആലുവ: 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ പ്രചാരണത്തിന്റെ ഭാഗമായി തായിക്കാട്ടുകര ഏരിയ സംഘടിപ്പിച്ച 'നാട്ടൊരുമ' പരിപാടി സമാപിച്ചു. സമാപന സമ്മേളനം പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. തായിക്കാട്ടുകര ഏരിയ പ്രസിഡന്‍റ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. എസ്‌.ഡി.പി.ഐ മണ്ഡലം പ്രസിഡന്‍റ് നൗഷാദ് തുരുത്ത്, പോപുലർ ഫ്രണ്ട് ആലുവ ഡിവിഷൻ സെക്രട്ടറി അനസ്, എൻ.ഡബ്ല്യു.എഫ് ആലുവ ഡിവിഷൻ സെക്രട്ടറി ആശ മജീദ്, ജാസ്മിൻ ഖാലിദ് എന്നിവർ സംസാരിച്ചു. ഖാലിദ് കുന്നത്തേരി സ്വാഗതവും ബഷീർ തായിക്കാട്ടുകര നന്ദിയും പറഞ്ഞു. വനിതകളുടെ പായസമത്സരം, കിഡ്സ്‌ ഫെസ്റ്റ്, പ്രതിഭകളെ ആദരിക്കൽ, ഗാനോപഹാരം തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.