നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ കരാർ കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 20 ശതമാനം ബോണസ് അനുവദിക്കണമെന്ന് കേരള സിവിൽ ഏവിയേഷൻ വർക്കേഴ്സ് കോൺഗ്രസ് നേതൃയോഗം സിയാൽ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജീമോൻ കയ്യാല അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞിട്ടും തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിക്കാത്ത സിയാലിന്റെ നടപടിയിൽ യൂനിയൻ പ്രതിഷേധിച്ചു. സെക്രട്ടറി ഷിജോ തച്ചപ്പിള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. യൂനിയൻ നേതാക്കളായ ആന്റണി ജോർജ്, റോബിൻ ജോർജ്, സീന ശശി, സുവർണ ഗോപി, ഷീജ, ഉമാദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.