പെരിയാറിൽനിന്ന്​ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ആലുവ: പെരിയാറിൽ കാണാതായ ഹയർ സെക്കൻഡറി വിദ്യാർഥിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഉളിയന്നൂർ കടവ് ഭാഗത്തുനിന്ന്​ കണ്ടെത്തി. കരുമാല്ലൂർ കാരുകുന്ന് വാടകക്ക് താമസിക്കുന്ന അങ്കമാലി തുറവൂർ മുല്ലശ്ശേരി വീട്ടിൽ അനീഷിന്‍റെ മകൻ അഭിഷേകാണ്​ (17)​ മരിച്ചത്​. ചൊവ്വാഴ്ച വൈകീട്ടാണ് കാണാതായത്. വീട്ടുകാരുമൊത്ത് ആലുവയിലെത്തിയ അഭിഷേക് ഇവരാരും കാണാതെ പെരിയാറിൽ ഇറങ്ങിയതാണെന്നാണ് പറയപ്പെടുന്നത്. തുടർന്ന് അഗ്നിരക്ഷ സേനയും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ മൃതദേഹം പൊങ്ങുകയായിരുന്നു. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ലേഖ. സഹോദരൻ: അഖിലേഷ്. EKD ABHISHEK 17 ANKA അഭിഷേക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.