കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിന് കൃഷിക്കുള്ള സംസ്ഥാന പുരസ്കാരം

വരാപ്പുഴ: സംസ്ഥാനത്തെ മികച്ച പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനത്തിനുള്ള പുരസ്കാരം കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിന്. 25,000 രൂപയാണ് അവാർഡ്. മന്ത്രി പി. പ്രസാദിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കൈതാരം പൊക്കാളി പാടശേഖരത്തിൽ 25 ഏക്കറിൽ പൊക്കാളി നെൽകൃഷി, കരനെൽ കൃഷി, പുഷ്പ കൃഷി, മത്സ്യകൃഷി, കോഴി വളർത്തൽ എന്നിവയും ചെയ്തു വരുന്നു. 30 പശുവും ആട്, മുയൽ, പോത്ത് തുടങ്ങിയ വളർത്തുമൃഗങ്ങളും തത്തപ്പിള്ളി ഫാമിൽ 1,500 താറാവും കുട്ടികൾ വളർത്തുന്നുണ്ട്. 50ഓളം വീടുകളിൽ ദിവസവും പാലും മുട്ടയും വിപണനം ചെയ്യുന്നു. പൊക്കാളി നെല്ല് സംസ്കരിച്ച് 'എന്റെ പൊക്കാളി' പേരിൽ അരി, അവൽ, പുട്ടുപൊടി എന്നിവ വിപണിയിലെത്തിക്കുന്നുണ്ട്. ഹോസ്റ്റൽ ഡയറക്ടർ ഫാ. സംഗീത് ജോസഫും വിദ്യാർഥികളും ചേർന്നാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കൃഷി ഓഫിസർ കെ.സി. റൈഹാന, കൃഷി അസി. എസ്.കെ. ഷിനു എന്നിവരുടെ മേൽനോട്ടത്തിലാണ് ബോയ്സ് ഹോസ്റ്റൽ സംസ്ഥാനത്തിന് മാതൃകയായത്. പടം ER PvR Koonammavu 1 കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിനുള്ള കൃഷി പുരസ്കാരം മന്ത്രി പി. പ്രസാദിൽനിന്ന് വിദ്യാർഥികൾ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.