കുറുപ്പംപടി-കൂട്ടിക്കല്‍ റോഡ്​ ശോച്യാവസ്ഥയിൽ പ്രതിഷേധം

പെരുമ്പാവൂര്‍: കുറുപ്പംപടി-കുട്ടിക്കല്‍ റോഡിന്റെ പയ്യാല്‍ മുതല്‍ കുറ്റികുഴിവരെ ഭാഗത്തെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പയ്യാല്‍ വാര്‍ഡ് കമ്മിറ്റി പ്രകടനവും ധര്‍ണയും നടത്തി. കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി സായി പുല്ലന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഗ്രോസ് പോള്‍ പുല്ലന്‍, ഐ.എന്‍.ടി.യു.സി മണ്ഡലം വൈസ് പ്രസിഡന്റ് പി.സി. ശിവന്‍, കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ എല്‍ദോസ് വര്‍ഗീസ്, എല്‍ദോസ് ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.