കവിയും കഥാപാത്രവും ഒരേ വേദിയിൽ; ശ്രദ്ധേയമായി പുസ്തകോത്സവം

ആലുവ: കവിയെയും കഥാപാത്രത്തെയും ഒരേ വേദിയിൽ പങ്കെടുപ്പിച്ച് ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവം. യു.സി കോളജിൽ നടക്കുന്ന ജില്ല പുസ്തകോത്സവ ഭാഗമായി സംഘടിപ്പിച്ച ലൈബ്രേറിയന്മാരുടെ സംഗമത്തിലാണ് ഇരുവരും സംഗമിച്ചത്. ലൈബ്രേറിയന്മാരെക്കുറിച്ച് ഡോ. രാവുണ്ണി രചിച്ച മഹാന്മ ഗ്രന്ഥശാല മാറ്റുദേശം എന്ന കവിതയിലെ കഥാപാത്രമായ ജയൻ അവണ്ണൂരും കവിയും അനുഭവങ്ങൾ പങ്കുവെച്ചത് വേറിട്ട അനുഭവമായി. ലൈബ്രേറിയന്മാരുടെ സംഗമം ഡോ. രാവുണ്ണി ഉദ്ഘാടനം ചെയ്തു. ജയൻ അവണൂരിനെ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ ആദരിച്ചു. ജയൻ അവണൂർ, ടി.ആർ. വിനോയ് കുമാർ എന്നിവർ പ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ അധ്യക്ഷതവഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, പ്രസിഡന്റ് പി.കെ. സോമൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിമാരായ വി.കെ. ഷാജി, ഒ.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. er yas4 pusthakolsavam ജില്ല പുസ്തകോത്സവ ഭാഗമായി സംഘടിപ്പിച്ച ലൈബ്രേറിയന്മാരുടെ സംഗമം ഡോ. രാവുണ്ണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.