ആലപ്പുഴ: ലോകായുക്ത നിയമ ഭേദഗതി, പുതിയ സർവകലാശാല നിയമം എന്നിവയെ നിയമസഭയിൽ യു.ഡി.എഫ് എതിർക്കുമെന്ന് രമേശ് ചെന്നിത്തല. ലോകായുക്ത നിയമ ഭേദഗതിയിലൂടെ ഭരണാധികാരികൾക്ക് അഴിമതി നടത്താനുള്ള ലൈസൻസ് നൽകിയിരിക്കുകയാണ് സർക്കാർ. അഴിമതിരഹിത ഭരണം ആഗ്രഹിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഇല്ലാതാകുമ്പോൾ പകരം കമ്മിറ്റിയെ നിയോഗിക്കണമെന്ന സി.പി.ഐ നിർദേശം കണ്ണിൽ പൊടിയിടാനുള്ളതാണ്. ലോകായുക്ത നിയമം അതേപടി നിലനിർത്തണമെന്നാണ് യു.ഡി.എഫിന്‍റെ നിലപാട്. പുതിയ സർവകലാശാല നിയമത്തിലൂടെ ചാൻസലറുടെ അധികാരം വെട്ടിക്കുറച്ച് സർക്കാറിലേക്ക് കൂടുതൽ അധികാരങ്ങൾ വരുത്താനാണ് നീക്കം. ചാൻസലർ പദവിയെ അവഹേളിക്കുന്നതാണ് സർക്കാറിന്‍റെ ഈ നീക്കങ്ങൾ. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെയും തകർക്കും. ഉന്നതവിദ്യാഭ്യാസരംഗം പൂർണമായും സർക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും കൈകളിലൊതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.