റേഷൻ ഭക്ഷ്യധാന്യം കടത്താന്‍ ശ്രമം; ഒരാൾ പിടിയിൽ

ആലപ്പുഴ: റേഷന്‍ഭക്ഷ്യധാന്യം കടത്തുന്നതിനിടെ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടയാള്‍ പിടിയില്‍. ആലപ്പുഴ തിരുവമ്പാടി കാട്ടുങ്കൽ വീട്ടിൽ അജ്മലാണ്​ (28) അറസ്റ്റിലായത്. വട്ടയാൽ മേഖലയിൽനിന്ന് രാത്രി റേഷൻ ഭക്ഷ്യധാന്യം കടത്താനുള്ള ശ്രമത്തിനിടയിലാണ് പൊലീസിനെകണ്ട് ഓടിരക്ഷപ്പെട്ടത്. അജ്മലിന്റെ സഹായി ഫസല്‍ ഒളിവിലാണ്. ശനിയാഴ്ച രാത്രിയാണ് 38 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ മിനിലോറിയിൽ കയറ്റുന്നതിനിടെ പൊലീസ് പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽനിന്ന് ഇരുചക്രവാഹനങ്ങളിൽ എത്തിച്ചാണ് ഭക്ഷ്യധാന്യം കടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസെത്തിയപ്പോഴേക്കും പ്രതികൾ ഓടിരക്ഷപ്പെട്ടു. വാഹനവും ഭക്ഷ്യധാന്യവും കസ്റ്റഡിയിലെടുത്തിരുന്നു. പിടികൂടിയ ഭക്ഷ്യധാന്യം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി റേഷൻ വിതരണത്തിനുള്ളവയാണെന്ന് ഉറപ്പാക്കിയിട്ടില്ല. ഇതിനായി സപ്ലൈകോയുടെ ഗുണനിലവാരം പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.