ബൈക്കുകൾ കൂട്ടിയിടിച്ചുവീണ യുവാവ് ലോറികയറി മരിച്ചു

കുമളി: ബൈക്കുകൾ കൂട്ടിയിടച്ചതിനെ തുടർന്ന് തെറിച്ചുവീണ യുവാവിന്‍റെമേൽ ലോറികയറി നടുറോഡിൽ ദാരുണ അന്ത്യം. വണ്ടിപ്പെരിയാർ 62ാം മൈൽ വക്കച്ചൻ കോളനിയിൽ രമ്യ ഭവനിൽ രവി-ശാന്തി ദമ്പതികളുടെ മകൻ രതീഷാണ് (24)മരിച്ചത്. വാളാർഡിയിൽ ഇരുചക്ര വർക്​ഷോപ് നടത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ട്​ മൂന്ന്​ മണിയോടെയായിരുന്നു സംഭവം. വണ്ടിപ്പെരിയാർ 62ാം മൈലിൽനിന്ന്​ ചേറ്റുപാറക്ക്​ ബൈക്കിൽ വന്ന രതീഷ് ലോറിയെ മറികടക്കുന്നതിനിടെ കുമളിയിൽനിന്ന്​ പൊൻകുന്നത്തേക്ക് പോവുകയായിരുന്ന ശ്രീജിത്തിന്‍റെ (50) ബൈക്കിൽ ഇടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട്​ വീണ രതീഷിന്‍റെമേൽ ലോറികയറി. സംഭവസ്ഥലത്തുതന്നെ​ മരണം സംഭവിച്ചെന്ന്​​ പൊലീസ് പറഞ്ഞു. മൃതദേഹം വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ പരിക്കേറ്റ പൊൻകുന്നം സ്വദേശി ശ്രീജിത്തിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷിന്‍റെ ഭാര്യ: രമ്യ. ഒരു കുട്ടിയുണ്ട്. സഹോദരി: രേണുക. ......... cap: രതീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.