പെരുമ്പാവൂര്‍: പൊതുമരാമത്ത് റോഡ് വിഭാഗം ഓഫിസിലും അടുത്തിടെ പണിത ചില റോഡുകളിലും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വിജിലന്‍സിന്റെ രണ്ട് ടീമാണ് ബുധനാഴ്ച ഓഫിസിലെ ഫയലുകളും വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി-പോഞ്ഞാശ്ശേരി റോഡും പരിശോധിച്ചത്. റോഡ് അളന്ന് പാര്‍ശ്വഭിത്തികള്‍ പരിശോധിച്ച് പണി വിലയിരുത്തി. ജില്ലയില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍, റോഡ് നിര്‍മാണങ്ങളില്‍ അഴിമതി വ്യാപകമാണെന്ന പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പരിശോധനയെന്നാണ് വിവരം. ഓഫിസില്‍ നടന്ന പരിശോധനയില്‍ ചില ഫയലുകള്‍ കൊണ്ടുപോയി. ഇവ വിജിലന്‍സ് ഡയറക്ടര്‍ പരിശോധിക്കും. ക്രമക്കേട് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കും. ബി.എം ബി.സി നിലവാരത്തില്‍ നിര്‍മിച്ച റോഡുകളിലാണ് പരിശോധന നടത്തിയത്. em pbvr 3 Road Test മഞ്ഞപ്പെട്ടി-പോഞ്ഞാശേരി റോഡ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.