വൈപ്പിൻ: കടലും തീരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനും മത്സ്യമേഖലയെ സംരക്ഷിക്കാനും ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാറിന്റെ ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ആദ്യഘട്ട ജില്ലതല ബോധവത്കരണ - പ്രചാരണ പരിപാടികൾക്ക് കുഴുപ്പിള്ളിയിൽ തുടക്കം. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നയിച്ച കടലോര നടത്തത്തിൽ ആയിരങ്ങൾ അണിചേർന്നു. കുഴുപ്പിള്ളി ബീച്ചിന്റെ തെക്കേ അതിർത്തിയിൽനിന്ന് ആരംഭിച്ച് പ്രവേശന കവാടത്തിലെ വേദിയിൽ സമാപിച്ച കടലോര നടത്തത്തിൽ പങ്കെടുത്തവരെ കലക്ടർ ഡോ. രേണുരാജ് അഭിവാദ്യം ചെയ്തു. സമാപന സമ്മേളനം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല മുൻ ഡീൻ ഡോ. കെ.എസ്. പുരുഷൻ മുഖ്യപ്രഭാഷണം നടത്തി. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, സിനിമാതാരം കെ.എം. മജീദ്, കോസ്റ്റ് ഗാർഡ് അസി. കമാൻഡർ അക്ഷയ് മധു, റോട്ടറി ക്ലബ് അസി. ഗവർണർ അജിത് ഗോപിനാഥ്, ലയൺസ് ക്ലബ് വൈസ് പ്രസിഡന്റ് ബീന, ജെ.സി.ഐ പറവൂർ ചാപ്റ്റർ പ്രസിഡന്റ് ആർ. ദിലീപ്, ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി.പി. സാബു, പദ്ധതി ജനറൽ കൺവീനർ എ.പി. പിനിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ എന്നിവർ സംസാരിച്ചു. Walking തീരവും കടലും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി വിളംബരം ചെയ്ത് കുഴുപ്പിള്ളി ബീച്ചിൽ നടത്തിയ കടലോര നടത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.