ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എം.എൽ.എയുടെ ജനസഭ

കോലഞ്ചേരി: ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനസഭയുമായി എം.എൽ.എ. കുന്നത്തുനാട് മണ്ഡലത്തിൽ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് പഞ്ചായത്തുതല അദാലത് 'ജനസഭ' സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും പരാതികൾ നേരിട്ട് കേൾക്കാനും പരിഹരിക്കാനുമായി അദാലത് നടത്തും. പ്രഥമ അദാലത്തും മണ്ഡലംതല ഉദ്ഘാടനവും ഒക്ടോബർ ഒന്നിന് തിരുവാണിയൂർ ഗ്രാമ പഞ്ചായത്തിലെ സെന്‍റ്​ ഫിലോമിനാസ് സ്കൂളിൽ നടക്കും. തിരുവാണിയൂർ പഞ്ചായത്തിൽ സ്ഥിരം താമസക്കാരായുള്ളവർക്ക് ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ മൂന്ന് വരെ പരാതികൾ തിരുവാണിയൂർ ഗ്രാമ പഞ്ചായത്തിലും കോലഞ്ചേരിയിലെ എം.എൽ.എ ഓഫിസിലും കൊടുക്കാം. ലോഗോ പ്രകാശനം എം.എൽ.എ നിർവഹിച്ചു. കൂടുതൽ വിവരങ്ങൾക്ക് എം.എൽ.എ ഓഫിസുമായി ബന്ധപ്പെടാം. നമ്പർ: 0484- 2998788. ഫോട്ടോ അടിക്കുറിപ്പ്: ജനസഭയുടെ ലോഗോ പ്രകാശനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.