കൊച്ചി: എസ്.എസ്.എഫ് 29ാമത് ജില്ല സാഹിത്യോത്സവ് കറുകപ്പിള്ളി ടി.എസ്.കെ. തങ്ങൾ നഗറിൽ സമാപിച്ചു. കലാസാഹിത്യ മത്സരങ്ങളിൽ 667 പോയന്റ് നേടി ആതിഥേയരായ കൊച്ചി ഡിവിഷൻ കിരീടം നേടി. 494 പോയന്റ് നേടി കളമശ്ശേരി ഡിവിഷനും 448 പോയന്റ് നേടി തൃക്കാക്കര ഡിവിഷനും യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കലാപ്രതിഭയായി കൊച്ചി ഡിവിഷനിലെ മുഹമ്മദ് ഉക്കാശത്ത് സർഗപ്രതിഭ ഷാഹിർ മട്ടാഞ്ചേരിയെയും തെരഞ്ഞെടുത്തു. സമാപന സംഗമത്തിൽ ജില്ല സെക്രട്ടറി യൂസുഫ് സഖാഫി വയൽക്കര അധ്യക്ഷത വഹിച്ചു. കലൂർ മഹല്ല് ഖാദി സ്വലാഹുദ്ദീൻ തങ്ങൾ അൽബുഖാരി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മുൻ ജില്ല പ്രസിഡന്റ് മുഖൈബിലി ശിഹാബ് തങ്ങൾ, സംസ്ഥാന സെക്രട്ടറി എം.പി. അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി എന്നിവർ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ടി.എച്ച്. നിസാർ സ്വാഗതവും കെ.പി. നൗഫൽ നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ് : ER SSF ജില്ല സാഹിത്യോത്സവ് ജേതാക്കളായ കൊച്ചി ഡിവിഷന് സ്വലാഹുദ്ദീൻ ബുഖാരി തങ്ങൾ ട്രോഫി സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.