വിരമിച്ച സൈനികര്‍ക്ക് ലുലുവിൻെറ ആദരവ് കൊച്ചി: രാജ്യത്തിന്റെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ലുലു ഗ്രൂപ്പും. കാക്കനാട് സൈനിക ആശ്രമത്തിലെ മുതിര്‍ന്ന സൈനികന്‍ ഭാസ്‌കരന്‍ നായരെയും അവശരായ സൈനികരെയും വീരമൃത്യുവരിച്ച സൈനികരുടെ വിധവകളെയും പൊന്നാടചാര്‍ത്തിയാണ് ലുലുമാളില്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷമാക്കിയത്. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത മുതിര്‍ന്ന സൈനികന്‍ ഭാസ്‌കരന്‍ നായരെയും 10 വര്‍ഷം ആര്‍മിയില്‍ സേവനം അനുഷ്ഠിച്ച അന്തരിച്ച പി.കെ. ശങ്കരപ്പിള്ള, ശിവരാമന്‍ നായര്‍, കെ.ജി. നായര്‍, ക്യാപ്റ്റന്‍ പി. ശിവരാമന്‍ എന്നിവരുടെ ഭാര്യമാരെയും ആദരിച്ചു. ക്യാപ്റ്റന്‍ എ.ആര്‍.എസ് മേനോന്‍, ലഫ്. കേണല്‍ നാരായണന്‍ തുടങ്ങിയവർ സംബന്ധിച്ചു. നടി മഞ്ജു പിള്ള, നടന്‍ വിവേക് ഗോപൻ എന്നിവർ ഉപഹാരങ്ങള്‍ കൈമാറി. സ്വാതന്ത്ര്യദിനത്തില്‍ തീരദേശ പൊലീസ് മേധാവി ഐ.ജി പി. വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. റിട്ട. റിയര്‍ അഡ്മിറര്‍ എം.എന്‍. ആന്റണി ജോര്‍ജിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.