വയോധികനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കാണാതായ വയോധികൻ തോട്ടിൽ മരിച്ചനിലയിൽ മൂലമറ്റം: . മാങ്കുളം മുളങ്കൊമ്പിൽ ജോസഫാണ്​ (76) മരിച്ചത്. ആറുവർഷമായി മൂലമറ്റം പുത്തേട് താമസിച്ച് പറമ്പിൽ പണിചെയ്യുകയായിരുന്നു. 10 ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് കാഞ്ഞാർ പൊലീസിന് നാട്ടുകാർ പരാതി നൽകിയിരുന്നു. പ്രദേശത്ത് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് കണ്ണിക്കൽ തോട്ടിൽ മരിച്ചുകിടക്കുന്നത് കണ്ടത്. കാഞ്ഞാർ എസ്.ഐ സിബി തങ്കപ്പനും സംഘവും സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. തൊടുപുഴ ജില്ല ആശുപത്രിയിൽ പോസ്റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ശക്തമായ മഴയുള്ള സമയത്താണ് ഇയാളെ കാണാതായത്. tdd mltm8 ജോസഫ് (76)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.